• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നവതിയുടെ നിറവില്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍

  • By Ajith Babu

ബെയ്ജിംഗ്: ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ പിറവിയ്ക്കു 90 വയസ്. ലോകത്തിലെ ഏറ്റവും രാജ്യത്തെ ചെമ്പട്ടുപുതപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊണ്ണൂറാം വയസ്സിലും കരുത്തോടെ മുന്നേറുകയാണ്. വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ ആഘോഷങ്ങളാണ് സിപിസി സംഘടിപ്പിച്ചിരിയ്ക്കുന്നത്.

ബെയ്ജിങിലെ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. അംഗസംഖ്യ 80 ദശലക്ഷം കവിഞ്ഞതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന ബഹുമതി നേടിയത്.

1921 ല്‍ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ഷാംഗ്ഹായിയില്‍ വച്ച് പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ വെറും 50 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 1949ല്‍ ചിയാംഗ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ കീഴടക്കി മാവോ അധികാരം പിടച്ചടക്കുമ്പോള്‍ അംഗസംഖ്യ 4.5 ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ നിന്നാണ് അംഗസംഖ്യ ഇപ്പോള്‍ 80 ദശലക്ഷം പിന്നിട്ടിരിയ്ക്കുന്നത്.

സാമ്പത്തിക സൈനിക ശക്തികളില്‍ അമേരിക്കയെ കടത്തിവെട്ടാനുള്ള വെമ്പലിലാണ് ചൈനയിപ്പോള്‍. കടലിനു കുറുകെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം കഴിഞ്ഞദിവസം തുറന്നുനല്‍കിയതും രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ ട്രയല്‍ നടത്താന്‍ ആരംഭിച്ചതും 5 മണിക്കൂര്‍ കൊണ്ട് 1318 കിലോമീറ്റര്‍ ഓടിയെത്തുന്ന ബെയ്ജിങ്-ഷാങ്ഷായി അതിവേഗ തീവണ്ടി ഓടിത്തുടങ്ങിയതുമെല്ലാം നവതിയാഘോഷത്തിന്റെ ഭാഗമായിട്ടാണ്.

English summary
Eager to bolster its legitimacy in the eyes of an increasingly restive and Internet-savvy society, China's Communist Party is marking its 90th anniversary Friday with a no-holds-barred campaign to reassert its airbrushed version of modern history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more