ഗൂഗിള്‍ പ്ലസില്‍ അംഗമാകാന്‍ കാത്തിരിയ്ക്കണം

ഗൂഗിള്‍ പ്ലസില്‍ നല്‍കിയ ഒരു പോസ്റ്റിലൂടെ ഗൂഗിളിന്റെ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഗുണ്ടോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ പ്ലസ് ഇപ്പോള്‍ ഫീല്‍ഡ് ട്രയലിലാണെന്നും വളരെ സൂക്ഷിച്ചു വേണം ഈ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്നതിനാലാണ് ഒരു രാത്രിയിലേയ്ക്ക് ഇതിന്റെ പ്രവര്‍ത്തനം
നിര്‍ത്തി വയ്ക്കുന്നതെന്ന് ഗുണ്ടോത്ര വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസിന് നല്ല പ്രതികരണമാണ്
ലഭിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫേസ്‍ബുക്ക് അടക്കമുള്ളവയുടെ ജനപ്രീതിയ്ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പ്ലസുമായി ഗൂഗിള്‍ രംഗത്തു വന്നത്.












Click it and Unblock the Notifications