Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്‍ബുക്കിന്റെ സമ്മാനം വീഡിയോ ചാറ്റ്?

Facebook
ദില്ലി: അടുത്തയാഴ്ച സുക്കര്‍ബര്‍ഗ് തങ്ങള്‍ക്ക് എന്തു സമ്മാനമാവും കാത്തു വച്ചിരിയ്ക്കുന്നതെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് പ്രേമികള്‍. മൊബൈല്‍ വേര്‍ഷനിലോ ടാബ്‌ലറ്റ് വേര്‍ഷനിലോ ആകും ഈ സര്‍പ്രൈസ് എന്ന ഊഹാപോഹങ്ങള്‍ പടര്‍ന്നിട്ടുണ്ട്.

എന്നാല്‍ സ്‌കൈപ്പുമായി ചേര്‍ന്ന് ഉപയോക്താക്കളായി വീഡിയോ ചാറ്റ് ഒരുക്കാനാണ് സുക്കര്‍ ബര്‍ഗിന്റെ പദ്ധതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കള്‍ സ്‌കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

മുന്‍പും ഫേസ്ബുക്ക് സ്‌കൈപ്പുമായി യോജിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഫേസ്ബുക്കിന്റെ വിവിധ സൗകര്യങ്ങള്‍ അതില്‍ ലോഗ് ഇന്‍ ചെയ്യാതെ തന്നെ സ്‌കൈപ്പു വഴി ഉപയോഗിയ്ക്കാനുള്ള ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ വെല്ലുവിളി നേരിടാന്‍ ഗൂഗിള്‍ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ഇറക്കിയിരുന്നു. 10 പേര്‍ക്ക് ഒരേ സമയം പങ്കെടുക്കാവുന്ന വീഡിയോ ചാറ്റാണ് ഇതിന്റെ പ്രത്യേകതയായി ഗൂഗിള്‍ എടുത്തു കാട്ടിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+