പ്രദീപ് കുമാര്‍ മുഖ്യ വിജിലന്‍സ് കമ്മീഷണറാകും

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി നേതാവ് സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം എന്നിവരടങ്ങിയ സമിതി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു പുതിയ സിവിസിയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠേന ആയിരുന്നെന്നു യോഗത്തിനു ശേഷം സുഷമ സ്വരാജ് പറഞ്ഞു.
മലയാളിയായ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിളള ഉള്‍പ്പെടെയുള്ളവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. പി.ജെ തോമസിന്റെ സിവിസി നിയമനം മാര്‍ച്ച് മൂന്നിനു സൂപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം.
പി. ജെ തോമസിനെ സിവിസിയാക്കി നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം യുപിഎയ്ക്ക് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. പിന്നീട് തോമസിന്റെ നിയമനം നിമയിച്ചത് വരുദ്ധമായിട്ടാണെന്ന് പറഞ്ഞ സുപ്രീം കോടതി നിയമനം റദ്ദാക്കുകയായിരുന്നു.












Click it and Unblock the Notifications