കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ടിനെതിരെ ഹേമ മാലിനി

  • By Ajith Babu
Google Oneindia Malayalam News

Hema Malini
ദില്ലി: മനേകാ ഗാന്ധിയെപോലെ മൃഗങ്ങളുടെ ക്ഷേമത്തിനായി മുന്‍ ബോളിവുഡ് താരവും രാജ്യസഭാ എംപിയുമായ ഹേമ മാലിനിയും രംഗത്ത്. .

തമിഴ്‌നാട്ടിലെ ഉത്സവമായ പൊങ്കലിന്റെ സമയത്ത് കാളകളെ ഉപയോഗിച്ച് നടത്തുന്ന ജെല്ലിക്കെട്ട് നിര്‍ത്തിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. ജെല്ലിക്കെട്ടിന്റെ സമയത്ത് കാളകളെ ചാടിയ്ക്കുന്നതും ഓടിയ്ക്കുന്നതും അടിയ്ക്കുന്നതുമെല്ലാം 1960 മൃഗസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ഇവര്‍ പറയുന്നു.

മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന നിയമം ഇതിലൂടെ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ അവര്‍ കാളകളെ സംരക്ഷിക്കുന്നതിന് കാര്യമായ നീക്കങ്ങള്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് പരിസ്ഥതി മന്ത്രി ജയറാം രമേശിന് കത്തെഴുതുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കുതിരവണ്ടികള്‍ നിരോധിയക്കണമെന്ന് ഹേമ മാലിനി ആവശ്യപ്പെട്ടിരുന്നു.

English summary
Veteran actress Hema Malini has written to Minister of Environment and Forests Jairam Ramesh on behalf of PETA urging him to ban Tamil Nadu's popular bull taming sport Jallikattu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X