മന്ത്രിപുത്രന്റെ ബിനാമി ഇടപാട് റദ്ദാക്കി
റായ്പൂര്‍: ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയുടെ മകന് വീഡിയോകോണ്‍ കമ്പനിയ്ക്കു വേണ്ടി ഭൂമി വാങ്ങിച്ചത് റദ്ദു ചെയ്യാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ഭൂമിയിടപാട് നിയമവിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നാന്കിറാം കന്‍വറിന്റെ മകനായ സന്ദീപ് കന്‍വര്‍ വീഡിയോകോണ്‍ കമ്പനിയ്ക്ക് വേണ്ടി ബിനാമിയാവുകയായിരുന്നു. ജന്‍ജീര്‍ ചാമ്പ ജില്ലയിലെ ആദിവാസി കര്‍ഷകരുടെ 13.58 ഏക്കര്‍ ഭൂമിയാണ് വീഡിയോകോണ്‍ കമ്പനി പവര്‍ പ്രോജക്ട് തുടങ്ങാനായി വാങ്ങിയത്.
ഛത്തീസ്ഗഡില്‍ ആദിവാസികളുടെ ഭൂമി വാങ്ങാന്‍ ആദിവാസികള്‍ക്കു മാത്രമേ നിയമപരമായി സാധിയ്ക്കൂ. അതിനാല്‍ ആദിവാസിയായ സന്ദീപ് തന്റെ പേരില്‍ ഭൂമി വാങ്ങിച്ച് കമ്പനിയ്ക്ക് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ അനുശാസിച്ചിട്ടുള്ള വിലയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് വീഡിയോകോണ്‍ ഭൂമി സ്വന്തമാക്കിയത്. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ മകനാണ് ഭൂമി വാങ്ങിച്ചെതന്നതിനാല് കര്‍ഷകര്‍ പരാതി നല്കാന് തുനിഞ്ഞില്ല.
സംഭവം പുറത്തായതോടെ ജില്ലാകളക്ടര്‍ ഭൂമിയിടപാട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇതിനിടെ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications