കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിപുത്രന്റെ ബിനാമി ഇടപാട് റദ്ദാക്കി

  • By Nisha Bose
Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയുടെ മകന്‍ വീഡിയോകോണ്‍ കമ്പനിയ്ക്കു വേണ്ടി ഭൂമി വാങ്ങിച്ചത് റദ്ദു ചെയ്യാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ഭൂമിയിടപാട് നിയമവിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്‌.

ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നാന്‍കിറാം കന്‍വറിന്റെ മകനായ സന്ദീപ് കന്‍വര്‍ വീഡിയോകോണ്‍ കമ്പനിയ്ക്ക് വേണ്ടി ബിനാമിയാവുകയായിരുന്നു. ജന്‍ജീര്‍ ചാമ്പ ജില്ലയിലെ ആദിവാസി കര്‍ഷകരുടെ 13.58 ഏക്കര്‍ ഭൂമിയാണ് വീഡിയോകോണ്‍ കമ്പനി പവര്‍ പ്രോജക്ട് തുടങ്ങാനായി വാങ്ങിയത്.

ഛത്തീസ്ഗഡില്‍ ആദിവാസികളുടെ ഭൂമി വാങ്ങാന്‍ ആദിവാസികള്‍ക്കു മാത്രമേ നിയമപരമായി സാധിയ്ക്കൂ. അതിനാല്‍ ആദിവാസിയായ സന്ദീപ് തന്റെ പേരില്‍ ഭൂമി വാങ്ങിച്ച് കമ്പനിയ്ക്ക് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ അനുശാസിച്ചിട്ടുള്ള വിലയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് വീഡിയോകോണ്‍ ഭൂമി സ്വന്തമാക്കിയത്. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ മകനാണ് ഭൂമി വാങ്ങിച്ചെതന്നതിനാല്‍ കര്‍ഷകര്‍ പരാതി നല്‍കാന്‍ തുനിഞ്ഞില്ല.

സംഭവം പുറത്തായതോടെ ജില്ലാകളക്ടര്‍ ഭൂമിയിടപാട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇതിനിടെ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

English summary
Taking note of TOI's report on the coercive purchase of tribal land by the Chhattisgarh home minister's son on behalf of Videocon, the collector of Janjgir Champa district on Friday cancelled the transfer of land, ruling it was "benaami" and "illegal". He ordered that the land be restored to tribal farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X