വിഐപി തടവുകാര്‍ക്ക് തീഹാര്‍ ജയിലില്‍ രാജവാഴ്ച
ദില്ലി: ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ ഇരുന്ന് ചായ കുടിയ്ക്കാം, ജയിലിനുളളില്‍ മുഴുവന്‍ ചുറ്റിയടിയ്ക്കാം, മൊബൈലില്‍ ഇഷ്ടപ്പെട്ടവരുമായി ദിവസം മുഴുവന്‍ സംസാരിയ്ക്കാം സെല്ലാകട്ടെ പൂട്ടുക പോലുമില്ല. പറഞ്ഞുവരുന്നത് തീഹാര്‍ ജയിലിലെ കാര്യമാണ്. ഇതു കേട്ടാല്‍ ആര്‍ക്കും ജയിലില്‍ കിടക്കണമെന്ന് തോന്നിപ്പോകും. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും സാധാരണ തടവുകാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. തീഹാര്‍ ജയിലിലെ വിഐപി വിചാരണത്തടവുകാരാണ് ഈ ആനുകൂല്യമെല്ലാമനുഭവിയ്ക്കുന്നത്.
2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് , അഴിമതി കേസുകളിലെ വിചാരണ തടവുകാരെയെല്ലാം പാര്‍പ്പിച്ചിരിയ്ക്കുന്നത് തീഹാര്‍ ജയിലിലാണ്. വ്യാഴാഴ്ച അപ്രതീക്ഷിതമായി വിചാരണാ കോടതി ജഡ്ജി ബ്രിജേഷ് കുമാര്‍ ഗാര്‍ഗ് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കോമണ്‍വെല്‍ത്ത് കേസില്‍ അഴിമതിയാരോപിതനായ സുരേഷ് കല്‍മാഡി പോലീസ് സൂപ്രണ്ടിന്റെ മുറിയിലിരുന്ന് ചായയും ബിസ്ക്കറ്റും കഴിയ്ക്കുകയായിരുന്നു.
അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാനായി മുറിയില്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് പോലീസ് സുപ്രണ്ട് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും ചായയുടേയും ബിസ്ക്കറ്റിന്റേയും കാര്യം വിശദീകരിയ്ക്കാന്‍ അദ്ദേഹത്തിനായില്ല.പിന്നീടുള്ള പരിശോധനയില്‍ വിഐപി തടവുകാരുടെ സെല്ലുകളൊന്നും പൂട്ടാറില്ലെന്ന് തെളിഞ്ഞു. ഏതായാലും ജയിലധികൃതരുടെ ഇത്തരത്തിലുള്ള ഇരട്ടനയം വച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ജഡ്ജി.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications