കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപി തടവുകാര്‍ക്ക് തീഹാര്‍ ജയിലില്‍ രാജവാഴ്ച

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ ഇരുന്ന് ചായ കുടിയ്ക്കാം, ജയിലിനുളളില്‍ മുഴുവന്‍ ചുറ്റിയടിയ്ക്കാം, മൊബൈലില്‍ ഇഷ്ടപ്പെട്ടവരുമായി ദിവസം മുഴുവന്‍ സംസാരിയ്ക്കാം സെല്ലാകട്ടെ പൂട്ടുക പോലുമില്ല. പറഞ്ഞുവരുന്നത് തീഹാര്‍ ജയിലിലെ കാര്യമാണ്. ഇതു കേട്ടാല്‍ ആര്‍ക്കും ജയിലില്‍ കിടക്കണമെന്ന് തോന്നിപ്പോകും. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും സാധാരണ തടവുകാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. തീഹാര്‍ ജയിലിലെ വിഐപി വിചാരണത്തടവുകാരാണ് ഈ ആനുകൂല്യമെല്ലാമനുഭവിയ്ക്കുന്നത്.

2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് , അഴിമതി കേസുകളിലെ വിചാരണ തടവുകാരെയെല്ലാം പാര്‍പ്പിച്ചിരിയ്ക്കുന്നത് തീഹാര്‍ ജയിലിലാണ്. വ്യാഴാഴ്ച അപ്രതീക്ഷിതമായി വിചാരണാ കോടതി ജഡ്ജി ബ്രിജേഷ് കുമാര്‍ ഗാര്‍ഗ് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കോമണ്‍വെല്‍ത്ത് കേസില്‍ അഴിമതിയാരോപിതനായ സുരേഷ് കല്‍മാഡി പോലീസ് സൂപ്രണ്ടിന്റെ മുറിയിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിയ്ക്കുകയായിരുന്നു.

അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാനായി മുറിയില്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് പോലീസ് സുപ്രണ്ട് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും ചായയുടേയും ബിസ്‌ക്കറ്റിന്റേയും കാര്യം വിശദീകരിയ്ക്കാന്‍ അദ്ദേഹത്തിനായില്ല.പിന്നീടുള്ള പരിശോധനയില്‍ വിഐപി തടവുകാരുടെ സെല്ലുകളൊന്നും പൂട്ടാറില്ലെന്ന് തെളിഞ്ഞു. ഏതായാലും ജയിലധികൃതരുടെ ഇത്തരത്തിലുള്ള ഇരട്ടനയം വച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ജഡ്ജി.

English summary
High tea with the jail superintendent, freedom to enter, leave prison cells or meet co-accused, unrestricted access to jail premises — this is what life is like in Tihar Jail for the high-profile accused in the countrys two biggest scams —2G spectrum scam and Commonwealth Games.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X