മദ്യപിച്ച ഭര്‍ത്താവ് ഭാര്യയുടെ ചെവി കടിച്ചുതിന്നു
ബാംഗ്ലൂര്‍: മദ്യപിച്ച് ലെക്കുകെട്ട ഭര്‍ത്താവ് ഭാര്യയുടെ ചെവി കടിച്ചുമുറിച്ച് തിന്നു. ബാംഗ്ലൂരില്‍ കുമാരസ്വാമി ലേഔട്ടില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മുപ്പത്തിനാലുകാരിയായ രൂപയുടെ ചെവിയാണ് ഭര്‍ത്താവ് നാഗരാജ് റെഡ്ഡി കടിച്ചുപറിച്ചത്. ചെവിയുടെ ഒരുഭാഗം ഇയാള്‍ തിന്നുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.
ഇവര്‍ രണ്ടുപേരും നല്ല സ്വരച്ചേര്‍ച്ചയിലായിരുന്നില്ലത്രേ. വിവാഹം കഴിഞ്ഞകാലം മുതല്‍ തന്നെ രൂപയെ റെ്ഡ്ഡി ഭാര്യയായി പരിഗണിയ്ക്കുകയോ സംരക്ഷണം നല്‍കുകയോ ചെയ്തിരുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ റെഡ്ഡി നന്നായി മദ്യപിച്ചാണ് വീട്ടിലെത്തിയത്.
ഭക്ഷണം കഴിഞ്ഞയുടന്‍ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായി. കുറച്ചുസമയത്തിന് ശേഷം ദേഷ്യം തീരാതിരുന്ന റെഡ്ഡി രൂപയെ കടന്നുപിടിച്ച് ചെവി കടിച്ചുപറിയ്ക്കുകയായിരുന്നുവത്രേ. രൂപയുടെ കരച്ചില്‍കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി അവരെ ആശുപത്രിയില്‍ എത്തിച്ചു.
ഇതിനിടെ റെഡ്ഡി വീട്ടില്‍നിന്നും ഇറങ്ങി ഓടിയിരുന്നു. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇവരുടേത് പ്രണയവിവഹമായിരുന്നു, ഒരുവര്‍ഷം മുമ്പാണ് വിവാഹം നടന്നത്. ഒരു മിസ് കോളിലൂടെയായിരുന്നുവത്രേ ഇവര്‍ക്കിടയില്‍ പ്രണയം പൂവിട്ടത്.
രൂപയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ടുമക്കളുണ്ട്. ആദ്യവിവാഹം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ റെഡ്ഡിയെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തത്. കുട്ടികള്‍ രണ്ടുപേരും രൂപയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.


Click it and Unblock the Notifications