ആലപ്പുഴ ജില്ലാ ജഡ്ജി ആത്മഹത്യ ചെയ്തു
ആലപ്പുഴ: ജില്ലാ ജഡ്ജി പി.കെ ബാബുരാജിനെ(52) ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബാബുരാജനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ആലപ്പുഴ സഹൃദയ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിയ്ക്കുകയായിരുന്നു.
കൊല്ലം അഞ്ചല്‍ അടയമണ്‍ സ്വദേശിയാണ് ബാബുരാജ്. തൃശൂരില്‍ അഡീഷണല്‍ ജില്ല ജഡ്ജിയായിരുന്ന ബാബുരാജ് മെയ് 23നാണ് സ്ഥാനക്കയറ്റത്തോടെ ആലപ്പുഴ ജില്ല കോടതിയില്‍ എത്തിയത്.
30ന് വീട്ടില്‍ വച്ച് കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ അവധിയിലായിരുന്നു. വെള്ളിയാഴ്ച ജോലിക്കെത്തിയിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴയില്‍ ശനിയാഴ്ച നടക്കുന്ന സെമിനാറിനുള്ള തയ്യാറെടുപ്പിലായിരുന്നുവത്രേ അദ്ദേഹം.
ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. മരണകാരണം വ്യക്തമല്ല. രമണിയാണ് ഭാര്യ, മക്കള്‍ രേഷ്മ, രവീണ്‍.












Click it and Unblock the Notifications