പറവൂര്‍ കേസ്: ലണ്ടനിലെ ഡോക്ടര്‍ കുടുങ്ങും
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ലണ്ടനിലാണെന്ന് റിപ്പോര്‍ട്ട്. ഇയാളെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി.
പെണ്‍കുട്ടിയെ മൈസൂരിലെത്തിച്ചാണ് തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പീഡിപ്പിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അവധിയ്ക്കായി നാട്ടില്‍ വന്നപ്പോഴായിരുന്നു സംഭവം.
അറസ്റ്റിലായ ഇടനിലക്കാരി ലില്ലി വഴിയാണു കുട്ടിയെ മൈസൂരിലെത്തിച്ചു ഡോക്ടര്‍ക്കു കൈമാറിയത്. ഡോക്ടര്‍ വര്‍ഷങ്ങളായി കുടുംബസമേതം ലണ്ടനിലാണ്. െ്രെകംബ്രാഞ്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ സിപിഎം മഴുവന്നൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിനെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ ശനിയാഴ്ച പെണ്‍കുട്ടിയെ അനാശാസ്യത്തിനു വിധേയമാക്കിയ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലെത്തിച്ചു തെളിവെടുക്കും.
ഇതിനിടെ കേസില്‍ പിടികൂടാനുള്ള തമിഴ്‌നാട് സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ ശക്തിവേല്‍ സംസ്ഥാനം വിട്ടതായി സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സി.ഐയെ പിടികൂടാന്‍ നിയോഗിച്ച െ്രെകംബ്രാഞ്ച്‌സംഘം തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications