ബസില്‍ വീട്ടമ്മയെ അപമാനിച്ചു; 40കാരന്‍ പിടിയില്‍
പന്തളം: വീട്ടമ്മയെ ബസില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പുതുമല തടത്തില്‍ പ്രസന്നനെ (40)യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ചക്കുളത്തുകാവ്-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറില്‍നിന്നും കസ്റ്റഡിയില്‍ എടുത്തത്.
ചക്കുളത്തുകാവില്‍ ദര്‍ശനം കഴിഞ്ഞ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ മകളോടൊപ്പം മടങ്ങിവരുകയായിരുന്നു നാല്‍പ്പത്തിയഞ്ചുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ക്ഷേത്രദര്‍ശനത്തിനുശേഷം യുവാവും ചക്കുളത്തുകാവില്‍നിന്നു ബസില്‍ കയറിയിരുന്നെങ്കിലും സീറ്റില്‍ ഇരിക്കാന്‍ തയ്യാറാകാതെ ഇയാള്‍ വീട്ടമ്മയുടെ സീറ്റിന് അരികില്‍ത്തന്നെ നിലയുറപ്പിക്കുകയായിരുന്നു.
കണ്ടക്ടര്‍ മുന്നോട്ടുനീങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. ബസ് തിരുവല്ലയില്‍ എത്തിയതോടെ തിരക്കേറി. ഇതിനിടെ യാത്രയുടെ ക്ഷീണംമൂലം വീട്ടമ്മ അല്‍പ്പനേരം ഉറങ്ങിപ്പോയി. ബസ് കുളനട അടുക്കാറായപ്പോഴാണ് വീട്ടമ്മ ഉണര്‍ന്നത്.
സാരിയില്‍ നനവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സമീപം നിന്നിരുന്ന യുവാവ് അപമര്യാദയായി പെരുമാറിയെന്ന് വ്യക്തമായത്. ഉടന്‍തന്നെ വീട്ടമ്മ വിവരം സഹയാത്രികരെ അറിയിച്ചു.
ഇവരുടെ നിര്‍ദേശപ്രകാരം ബസ് പന്തളം പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു. പരാതിയെ തുടര്‍ന്ന് ഉടന്‍തന്നെ പോലീസ് പ്രസന്നനെ കസറ്റ്ഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രവും വീട്ടമ്മയുടെ സാരിയും രാസപരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.












Click it and Unblock the Notifications