സ്വാശ്രയം: തിങ്കളാഴ്ച സര്‍വകക്ഷിയോഗം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളെയും യോഗത്തിലേക്കു വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുന:പരിശോധിക്കണം. ഏകപക്ഷീയമായി ഫീസ് നിശ്ചയിച്ച ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ നടപടി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹൈക്കോടതിയുടെയും, സുപ്രീംകോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകള്‍ പുനര്‍വിചിന്തനം നടത്തണം. പ്രവേശന കാര്യത്തില്‍ സാമൂഹ്യനിതീ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications