Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയെ സ്വന്തം മണ്ഡലത്തില്‍ തടയുമെന്ന്

Oommen Chandy
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ തടയുമെന്ന് ഇന്റലജന്‍സ് റിപ്പോര്‍ട്ട്.

ശനിയാഴ്ച മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിയെ തടയാനാണ് ഇടതു വിദ്യാര്‍ഥിസംഘടനകളുടെ ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച പുതുപ്പള്ളിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പുതുപ്പള്ളിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന എസ്എംഇയിലെ ബി.ഫാം വിദ്യാര്‍ഥികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു മര്‍ദനത്തിനു പിന്നിലെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ടും സ്വാശ്രയ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുമാണ് ഉമ്മന്‍ചാണ്ടിയെ തടയാന്‍ സംഘടനകള്‍ പദ്ധതിയിടുന്നതെന്നാണ് സൂചന.

ഈ സാഹചര്യം കണക്കിലെടുത്ത് പുതുപ്പള്ളിയില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തുടര്‍ന്ന് പോലീസ് സംരക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പൊലീസ് സുരക്ഷയൊന്നും തനിയ്ക്ക് വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തേ ഡിജിപിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+