പി ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചു

ശശിയെ സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ശശിയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചത്.
ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാനകമ്മിറ്റി നിയോഗിച്ച വൈക്കം വിശ്വനും എം.വി. ഗോവിന്ദനും ഉള്‍പ്പെട്ട കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സി.പി.എം നേരത്തേ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരം താഴ്ത്തിയിരുന്നു.
ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുക്കിയത് ശരിയായില്ലെന്ന വിമര്‍ശനം വിഎസ്. അച്യുതാനന്ദനടക്കം പിന്നീട് ഉയര്‍ത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്താനും വിവാദം ഇടയാക്കിയിരുന്നു.












Click it and Unblock the Notifications