റിയാദില്‍ തീപിടുത്തം; 5 മലയാളികള്‍ മരിച്ചു

നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ കര്യളായി, അഹമ്മദ് കബീര്‍, തൃശൂര്‍ സ്വദേശി അബ്ദുള്‍ റഹിം, മാവേലിക്കര സ്വദേശി സജി, എറണാകുളം സ്വദേശി അജിത് എന്നിവരാണു മരിച്ച മലയാളികള്‍. മറ്റു രണ്ടു പേര്‍ കര്‍ണാടക, നേപ്പാള്‍ സ്വദേശികളാണെന്ന് അറിയുന്നു.
ബത്തയിലെ അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. ശ്വാസതടസത്തെത്തുടര്‍ന്നു നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. ഇന്നു പുലര്‍ച്ചെയോടെയാണു തീപിടിത്തമുണ്ടായത്.












Click it and Unblock the Notifications