Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസ്ഥാനത്തിനായി ഇരക്കില്ല: കുഞ്ഞാലിക്കുട്ടി

PK Kunjalikutty
മലപ്പുറം: യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചാമതൊരു മന്ത്രിസ്ഥാനം കിട്ടാനായി മുസ്ലീം ലീഗ് ഇരക്കില്ലെന്നും അര്‍ഹതപ്പെട്ടത് കിട്ടുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി.

ശനിയാഴ്ച മലപ്പുറത്തു വാര്‍ത്താലേഖകരോടു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ലീഗിന് കാബിനറ്റ് പദവിക്ക് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യമുന്നയിച്ചോ എന്ന ചോദ്യത്തിനു കല്യാണാലോചനയല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അഞ്ചിനു തിരുവനന്തപുരത്തു ചേരുമെന്നും നിലവില്‍ ലീഗുമായി ബന്ധപ്പെട്ട രാഷ്ട്രീയചര്‍ച്ചകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും യോഗത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു.

സ്വാശ്രയപ്രശ്‌നത്തില്‍ ലീഗിനു വ്യക്തമായ നിലപാടുണ്ട്. മാനേജ്‌മെന്റുകള്‍ പറയുന്നത് അവരുടെ പ്രശ്‌നവും. ലീഗ് പറയുന്നതു സമൂഹത്തിന്റെ പ്രശ്‌നമാണ്. മാനേജ്‌മെന്റുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാം- അദ്ദേഹം പറഞ്ഞു. എടി രംഗത്തു കേരളത്തിന്റെ വികസനം തന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+