ഉമ്മന്‍ചാണ്ടിയുടെ ഭരണം കാണാന്‍ നെറ്റില്‍ തിരക്ക്

ഒറ്റ ദിവസം കൊണ്ട് വെബ്‌സൈറ്റില്‍ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരാണ് വന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 5 വരെ 71.54 ലക്ഷമാണ് സൈറ്റിലെ ഹിറ്റ്. സൈറ്റില്‍ നല്‍കിയ വിവാഹത്തില്‍ 800 ലധികം ഇ മെയിലുകളുമെത്തിയിട്ടുണ്ട്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് വിഭാഗത്തില്‍ മാത്രം 48 ഇ മെയിലുകള്‍
വന്നിട്ടുണ്ട്.
ജൂലൈ ഒന്നിന് വെള്ളിയാഴ്ച രാവിലെയാണ് തത്സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാണാനും ജനങ്ങള്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തടെയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടികളില്‍ ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്‌സൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുകയെന്നത്. നാട്ടില്‍ നടക്കുന്ന പ്രധാന സംഭവങ്ങളും പ്രശ്‌നങ്ങളും ആര്‍ക്കും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലേക്ക് അയച്ചുകൊടുക്കാം. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുമായി സംവദിക്കാനും ജനങ്ങള്‍ക്ക് അവസരമുണ്ട്. അവസരമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന യോഗങ്ങള്‍, വാര്‍ത്താസമ്മേളനങ്ങള്‍, മന്ത്രിസഭായോഗതീരുമാനങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാവും.












Click it and Unblock the Notifications