പറവൂര്‍ പീഡനം: ഒരാള്‍കൂടി പിടിയില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഒരാള്‍കൂടി ഞായറാഴ്ച പോലീസ് പിടിയിലായി. നേരത്തേ അറസ്റ്റിലായ പട്ടിമറ്റം സ്വദേശി അനൂപിന്റെ സുഹൃത്തായ ലിജുവാണ് ഞായറാഴ്ച അറസ്റ്റിലായത്.
ലൈജുവിന്റെ വീട്ടില്‍ വച്ചായിരുന്നു അനൂപ് കുട്ടിയെ പീഡിപ്പിച്ചത്. ഇടനിലക്കാരിയായ പെരുമ്പാവൂര്‍ ചേലാമറ്റം ചെരിയാംപറമ്പില്‍ ഓമനയാണ് അനൂപിന് പെണ്‍കുട്ടിയെ കൈമാറിയത്. ഓമന നേരത്തേ അറസ്റ്റിലായിരുന്നു.
ഇതിനിടെ കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ കോയമ്പത്തൂരിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരന്‍ മോഹന്‍കുമാറിനെ(42) കോടതി ശനിയാഴ്ച റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
മട്ടന്നൂര്‍ പെണ്‍വാണിഭക്കേസിലുള്‍പ്പെട്ട ഇടനിലക്കാരി ലില്ലിയാണ് മോഹന്‍ കുമാറിന് പറവൂരിലെ പെണ്‍കുട്ടിയെ കൈമാറിയത്. ലില്ലി നേരത്തേതന്നെ അറസ്റ്റിലായിരുന്നു.
കേസിലുള്‍പ്പെട്ട മറ്റ് പ്രമുഖര്‍ക്കായി അന്വേഷണം തുടരുകയാണ്. പ്രവാസി മലയാളികളായ രണ്ടു ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനായി പൊലീസ് ശ്രമം തുടരുകയാണ്.












Click it and Unblock the Notifications