Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശിയുടെ കാര്യത്തില്‍ പാര്‍ട്ടി കറക്ട്: വിഎസ്

VS Achuthanadan
കോട്ടയം: പി.ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ശശിയ്‌ക്കെതിരായ നടപടിയെ എല്ലാവരും പ്രശംസിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സമീപിച്ച രീതിയെയും പ്രതിപക്ഷ നേതാവ് പ്രശംസിച്ചിട്ടുണ്ട്. ലൈംഗിക പീഡന ആരോപണങ്ങള്‍ വന്ന സ്ഥിതിയ്ക്ക് ശശിയ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമന്ന് വിഎസ് ശക്തമായി നിലപാടെടുത്തിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഔദ്യോഗിക നേതൃത്വം മടിച്ചുനിന്ന ഘട്ടങ്ങളില്ലെല്ലാം വിഎസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വിഎസിന്റെ ശ്രമങ്ങളെ ചെറുത്തു നിന്ന ഔദ്യോഗിക പക്ഷം നടപടി പേരിനു മതിയെന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സീതാറാം യച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ വിഎസിന്റെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുകയും പി.ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ശശിയ്‌ക്കെതിരെ നടപടിയെടുക്കുകയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയെന്ന് വിഎസ് ആരോപിണം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണിത്. ചില മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വന്തമായി ഒന്നും ചെയ്യാനില്ലാത്ത എട്ടുകാലി മമ്മൂഞ്ഞിന്റെ പിന്മുറക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+