നിധിയെക്കുറിച്ച് ചര്‍ച്ച:കലാനാഥന്റെ വീടിന് കല്ലേറ്
മലപ്പുറം: യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് യു. കലാനാഥന്റെ വീടിന് നേര്‍ക്ക് കല്ലേറ്റ്. മലപ്പുറം ജില്ലിയിലെ വള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന വീടിന് നേര്‍ക്ക് ശനിയാഴ്ച രാത്രിയിലാണ് കല്ലേറുണ്ടായത്.
അക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വീടിനു മുന്നില്‍ വച്ചിരുന്ന ഇലക്ട്രിക് ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ കുപിതരായ ആളുകളായിരിക്കും ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.
കലാനാഥന്റെ മകനും ഭാര്യയുമാണു വീട്ടിലുണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.












Click it and Unblock the Notifications