നിധി പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കണം: അഴീക്കോട്

ലഭിച്ച നിധിയില്‍ നിന്ന് ക്ഷേത്രസംരക്ഷണത്തിനായി ഒരു പങ്ക് മാറ്റിവയ്ക്കണം. പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷയ്ക്കും ക്ഷേമത്തിനുംവേണ്ടി ദൈവത്തിന്റെ പണം ഉപയോഗിക്കണം. രാജ്യത്തിന്റെ ധനം ഉപയോഗശൂന്യമായ രീതിയില്‍ സംഭരിച്ചുവയ്ക്കുന്നത് രാജ്യത്തിന് നാശമുണ്ടാക്കും. സാമ്പത്തികമായും ധാര്മികയുമായും ഇത് തെറ്റാണ്- അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രാചീന ക്ഷേത്രങ്ങളിലും പരിശോധന നടത്തണമെന്നും സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു. അതേസമയം അമൂല്യ ശേഖരം സര്‍ക്കാറിന് അവകാശപ്പെട്ടതല്ലെന്ന വാദവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
നിലവറകളിലെ നിധി 90,000 കോടി കടന്നതോടെ അതെന്തു ചെയ്യണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നും സംബന്ധിച്ച് വലിയചര്‍ച്ചകള്‍ നടക്കുകയാണ്. ഹിന്ദുമതത്തിലെ വിവിദ സമുദായ സംഘടനകള്‍ ഇതുസംബന്ധിച്ച അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത വസ്തുവകകള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല് സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
അതേ സമയം ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യമായ നിധി ശേഖരം ശക്തമായ സുരക്ഷയോടെ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നാണ് യോഗക്ഷേമസഭ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിധിശേഖരം ഇവിടെത്തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അല്ലാതെ എന്തെങ്കിലും ചെയ്ത് ജനമനസ്സുകളെ വ്രണപ്പെടുത്തരുതെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ കല്ലറകള്‍ തുറക്കുമ്പോള്‍ അവിടത്തെ നിധിശേഖരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളെ മുന്‍നിര്‍ത്തി പരസ്യപ്പെടുത്തുന്നത് അപകടകരമാണെന്നാണ് സ്യാനന്ദൂര വൈഷ്ണവസഭ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് വൈഷ്ണവ ജനതയോടുള്ള വെല്ലുവിളിയാണെന്നും സഭ പറയുന്നു
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications