Get Updates
Get notified of breaking news, exclusive insights, and must-see stories!

നിധിയെക്കുറിച്ച് മിണ്ടാനില്ല: ഉത്രാടം തിരുനാള്‍

Uthradam Thirunal Marthanda Varma
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിയുംന്യായവും നോക്കുമ്പോള്‍ ഇത് സംബന്ധിച്ച് ഒന്നും പറയാന്‍ പാടില്ല. കണ്ണു കൊണ്ട് മാത്രമെ പറയാവു-കണക്കെടുപ്പിനെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ മിണ്ടില്ലെന്ന് ആംഗ്യഭാഷയിലൂടെയുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്.

അതിനിടെ ക്ഷേത്രത്തിലെ നിധിയുടെ മൂല്യം 90,000 കോടി രൂപ കവിഞ്ഞതോടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് നടക്കുന്ന യോഗത്തില്‍ ദേവസ്വം മന്ത്രിയും, ഡിജിപിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ഞായറാഴ്ച കണക്കെടുപ്പിന് അവധി നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം എഫ് അറ തുറന്ന് പരിശോധന നടത്തും.

പൂര്‍ണമായും ഉരുക്കുകൊണ്ട് നിര്‍മ്മിച്ചതെന്ന് പറയുന്ന രഹസ്യ അറയായ ബി കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ തുറക്കുകയുള്ളുവെന്ന് കണക്കെടുപ്പ് സമിതി തീരുമാനിച്ചതായിട്ടാണ് അവസാനത്തെ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+