കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാന: ആന്ധ്രയില്‍ എംഎല്‍എമാരുടെ കൂട്ടരാജി

  • By Ajith Babu
Google Oneindia Malayalam News

Telangana
ഹൈദരാബാദ്: നിര്‍ദ്ദിഷ്ട തെലുങ്കാന സംസ്ഥാന രൂപവല്‍ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്് ആന്ധ്രയില്‍ എംഎല്‍എമാരുടെ കൂട്ടരാജി. നാല് ടിഡിപി എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് ഞായറാഴ്ച രാജിക്കത്ത് നല്‍കിയതിന് പിന്നാലെ തെലുങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ അഞ്ച്് നിയമസഭാംഗങ്ങളും തിങ്കളാഴ്ച രാജി നല്‍കി.
ഇവര്‍ക്ക് പുറമേ നിയമസഭയിലെ തെലുങ്കുദേശത്തിന്റെ 31 പ്രതിനിധികളും രാജിനല്‍കാന്‍ തയാറെടുക്കുകയാണ്.

അതിനിടെ രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തോടെ ദില്ലിയിലെത്തിയ എട്ട് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പക്ഷേ കൃത്യസമയത്ത് എത്തിച്ചേരാത്തതിനാല്‍ രാജി നല്‍കാനായില്ല. സ്പീക്കര്‍ മീരകുമാര്‍ കാണാന്‍ അനുവദിച്ച സമയത്ത് എംപിമാര്‍ ഹാജരാവാന്‍ കഴിഞ്ഞല്ല. എന്നാല്‍ രാജിതീരുമാനത്തില്‍ മാറ്റമില്ലെന്ന് എം.പിമാര്‍ അറിയിച്ചു.

തെലുങ്കാനയില്‍ നിന്നുള്ള മന്ത്രിമാരും രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ കാണാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. കോണ്‍ഗ്രസ്സിനും തെലുങ്കുദേശത്തിനും പുറമെ തെലുങ്കാനയില്‍നിന്നുള്ള ബി.ജെ.പി., സി.പി.ഐ., ടി.ആര്‍.എസ്. അംഗങ്ങളും കൂട്ടരാജിക്കൊരുങ്ങുകയാണ്. ഇത് സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

English summary
The Telangana statehood issue is on the boil again with all the 33 Telugu Desam Party MLAs and five Congress MLAs submitting their resignation to Deputy Speaker Mallu Bhatti Vikramarka on Monday demanding the division of Andhra Pradesh and the formation of a separate state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X