കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴര്‍ പേരുമാറ്റി ഭാഗ്യം തേടുന്നു

  • By Ajith Babu
Google Oneindia Malayalam News

Tamil
ചെന്നൈ: പേരില്‍ ഒരു 'എ' കൂട്ടിച്ചേര്‍ത്ത് ഭാഗ്യദേവതയെ കടാക്ഷിച്ച പുരട്ചി തലൈവിയുടെ പാത നാട്ടുകാരും പിന്തുടരുന്നു, പേരിലെ ചില അക്ഷരങ്ങള്‍ മാറ്റിയും തിരുത്തിയും ഭാഗ്യം പരീക്ഷിക്കുകയാണ് തമിഴര്‍.

സ്റ്റേഷനറി ആന്‍ഡ് പ്രിന്റിംഗ് വകുപ്പിലേക്ക് 2010 ഏപ്രിലിനും 2011 മാര്‍ച്ചിനുമിടയില്‍ പേരുമാറ്റത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 44,345 ആണ്.

അപേക്ഷകന്റെ ആവശ്യം വിശദമായി പരിശോധിച്ചതിനു ശേഷമേ ഇതിന് അനുവാദം നല്കുകയുള്ളൂ. സ്‌കൂളില്‍ പേരു ചേര്‍ത്തപ്പോഴുണ്ടായ പാകപ്പിഴകളാണ് അധികവും. പേരുമാറ്റത്തിനായി സംഖ്യാശാസ്ത്രം, ജ്യോതിഷം എന്നിവയെയും തമിഴ്‌നാട്ടുകാര്‍ ആശ്രയിക്കുന്നുണ്ട്.

എന്തായാലും പേരുമാറ്റത്തെ നിരുത്സാഹപ്പെടുത്താനൊന്നും സര്‍ക്കാര്‍ മുതിരുന്നില്ല. 2008 മുതലുള്ള കണക്കെടുത്താല്‍ ഇത്തരത്തിലെത്തിയ അപേക്ഷകളിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത് 4.5 കോടി രൂപയാണ്. ഖജനാവിന്റെ പടിക്കലെത്തിയ ഭാഗ്യദേവതയെ മടക്കി അയക്കേണ്ടെന്നാണ് സര്‍ക്കാരും തീരുമാനിച്ചിരിയ്ക്കുന്നത്.

English summary
Instances of people changing names in the hope of altering their luck seem to be on the rise in Tamil Nadu if the number of applications received at the Directorate of Stationery and Printing is any indication
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X