കമിതാക്കളെ ജനക്കൂട്ടം ആക്രമിച്ചു; യുവതി മരിച്ചു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കമിതാക്കള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ യുവതി മരിച്ചു. യുവാവ് ആശുപത്രിയില്‍ ഗുരുതരനിലയില്‍ കഴിയുകയാണ്.
മുസഫര്‍നഗര്‍ ജില്ലയിലെ പല്‍റി ഗ്രാമത്തില്‍നിന്ന് ശനിയാഴ്ച ഒളിച്ചോടിയ ഹംജ (23)യ്ക്കും കാമുകി താഹിറയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. അലയാര്‍പുര്‍ വനമേഖലയില്‍വെച്ച് ഗ്രാമീണര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണസ്ഥലത്തുവച്ചുതന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. ഇവരെ ആക്രമിച്ചസംഘത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
ഉത്തര്‍പ്രദേശില്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമസംഭവങ്ങളുടെ എണ്ണം കൂടുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങളാണ് ഇതില്‍ ഏറെയും. എന്നാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രി മായാവതി പറയുന്നത്.












Click it and Unblock the Notifications