മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ കന്നട നടി മരിയ സുസൈരാജിനു ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്ന് ആരോപിച്ച് നീരജിന്റെ സുഹൃത്തുക്കള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാവുന്നു. പ്രതിഷേധത്തിനു ശക്തി പകരാന്‍ ഫേസ്‍ബുക്കില്‍ ഇതിനായി രണ്ടു പേജുകളും പ്രതിഷേധക്കാര്‍ തുറന്നിട്ടുണ്ട്.
എന്നാല്‍ മുംബൈയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മരിയ സഹോദരനൊപ്പം ബാംഗ്ലൂരിലേയ്ക്ക് പോയി. അവിടെ നിന്ന് മൈസൂരിലുള്ള വീട്ടിലേയ്ക്ക് പോകുമെന്നാണ് സൂചന.
മരിയയ്ക്ക് മൂന്ന് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാല്‍ വിചാരണക്കാലത്ത് മൂന്ന് വര്‍ഷം ജയിലിലായിരുന്നതിനാല്‍ മരിയയ്ക്ക് വീണ്ടും തടവനുഭവിയ്‌ക്കേണ്ടി വന്നില്ല. വിധി കേട്ട ശേഷം മരിയ നടത്തിയ വാര്‍ത്താസമ്മേളനം പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്തിയിരുന്നു.
മുംബൈ കൂടാതെ ദില്ലി, കാണ്‍പൂര്‍, ലഖ്‍നൊ എന്നിവിടങ്ങളിലും പ്രതിഷേധം നടത്താനാണ് നീരജിന്റെ സുഹൃത്തുക്കളുടെ പദ്ധതി. ഇതിലൂടെ കോടതിയുടെ കണ്ണ് തുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Two Facebook pages, protest marches and banners screaming "Justice For Neeraj". That is what friends of Neeraj Grover have been doing since the murder judgment was pronounced last week. On Sunday, members of the television fraternity, friends and well wishers staged protests in the city.