കൂട്ടമാനഭംഗത്തിന്റെ വീഡിയോ; 5 പേര്‍ അറസ്റ്റില്‍
മുംബൈ: മൊബൈല്‍ ഫോണിലൂടെ പ്രചരിക്കുന്ന എംഎംഎസ് ക്ലിപ്പില്‍ നിന്നും രണ്ടുമാസം മുമ്പ് നടന്ന ഒരു മാനഭംഗത്തിന്റെ കഥ പുറംലോകമറിഞ്ഞു. മുംബൈയിലെ മല്‍നാഡില്‍ ഒരു ഇരുപതുകാരി മാനഭംഗത്തിരയാകുന്നതിന്റെ ദൃശ്യങ്ങളാണ് പരക്കുന്നത്.
സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തിരയായ യുവതി ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. സംഭവത്തിന് പിന്നാലെ ഇവര്‍ മുംബൈ വിട്ടിട്ടുണ്ട്. ഉടന്‍തന്നെ പൊലീസ് യുപിയിലെ ഇവരുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് യുവതിയുമായി അടുപ്പമുണ്ടെന്നാണ് സൂചന. മറ്റു രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മെയ് കുരാര്‍ ഗ്രാമത്തിലെ വനപ്രദേശത്ത് വച്ചാണ് യുവതി കൂട്ടമാനഭംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.
മെയ് 9ന് യുവതി അറസ്റ്റിലായവരില്‍ ഒരു യുവാവിനൊപ്പം സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തില്‍ നിന്നും മറ്റു ചിലര്‍ക്കൊപ്പം ടാക്‌സിയിലാണ് ഇവര്‍ താമസസ്ഥലത്തേയ്ക്ക് തിരിച്ചത്. മെയ് പത്തിന് പുലര്‍ച്ചയോടെ ഇവര്‍ വനപ്രദേശത്തെത്തി.
ഇതിനിടെ യുവതിയുടെ മൊബൈലില്‍ മറ്റൊരു യുവാവിനൊപ്പമുള്ള ചിത്രം കണ്ട യുവാവും സംഘത്തിലുണ്ടായിരുന്ന മറ്റു പുരുഷന്മാരും ചേര്‍ന്ന് യുവതിയെ ചോദ്യം ചെയ്തു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ യുവതിയെ ബലമായി ഉറക്കഗുളിക കഴിപ്പിച്ച് ബോധരഹിതയാക്കി മാനഭംഗപ്പെടുത്തുകയായിരുന്നു.
വീട്ടിലെത്തി മാതാപിതാക്കളോട് യുവതി വിവരം പറയുകയും അവര്‍ മകളെ ഉത്തര്‍പ്രദേശിലേയ്ക്ക് മാറ്റുകയുമായിരുന്നു.












Click it and Unblock the Notifications