സായി ബാബയുടെ മുറിയില്‍ വീണ്ടും സ്വര്‍ണശേഖരം

ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അധികൃതരും ശ്രീ സത്യസായി കേന്ദ്ര ട്രസ്റ്റ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കുറച്ചുനാള്‍ മുമ്പു യജുര്‍ മന്ദിറില്‍ നടത്തിയ പരിശോധനയില്‍ 11.56 കോടി രൂപ, 98 കിലോ സ്വര്‍ണം, 307 കിലോ വെള്ളി എന്നിവ കണ്ടെത്തിയിരുന്നു.
സത്യസായി ട്രസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരമാണ് അനന്ത്പുര്‍ ജില്ലാ ജോയിന്റ് കലക്ടര്‍ അനിതാ രാമചന്ദ്രന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തിയത്.
ബാബയ്ക്കു ഭക്തര്‍ സമര്‍പ്പിച്ച ചെക്കുകളടങ്ങിയ ഒട്ടേറെ കവറുകള്‍ യജുര്‍ മന്ദിറിലുള്ളതിനാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ദിറില്‍നിന്നു കണ്ടെടുത്ത സ്വത്തുക്കള്‍ ട്രസ്റ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു.












Click it and Unblock the Notifications