സണ്‍ പിക്‌ചേഴ്‌സ് സിഇഒ അറസ്റ്റില്‍
ചെന്നൈ: തട്ടിപ്പ് കേസില്‍ സണ്‍പിക്‌ചേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹന്‍സ്‌രാജ് സക്‌സേനയെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് സിറ്റിപോലീസ് അറസ്റ്റ്‌ചെയ്തു.
ചലച്ചിത്ര നിര്‍മാതാവായ ശെല്‍വരാജ് ചെന്നൈ ് ജൂണ്‍ ഒന്നിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിശാലിനെ നായകനാക്കി ശെല്‍വരാജ് നിര്‍മിച്ച തിരാത്ത വിളയാട്ട് പിള്ളൈ എന്ന ചിത്രത്തിന്റെ വിതരണാവകാശം ഒരു കോടി 25 ലക്ഷം രൂപയ്ക്ക് സണ്‍ പിക്‌ച്ചേഴ്‌സ് വാങ്ങിയിരുന്നു.
എന്നാല്‍ വ്യവസ്ഥകള്‍ പ്രകാരം മുഴുവന്‍ തുകയും നല്‍കിയില്ല. 82.53 ലക്ഷം രൂപ ഇനിയും നല്‍കാനുണെ്ടന്ന് ചൂണ്ടിക്കാട്ടി ശെല്‍വരാജ് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് ജൂലായ് ഒന്നിന് പരാതി നല്‍കി. പരാതി പരിശോധിച്ച ശേഷം അശോക് നഗര്‍ പോലീസ് കേസെടുക്കുകയായിരുന്നു.
ഞായറാഴ്ച ഹന്‍സ്‌രാജ് വിദേശത്തേക്ക് പോകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം രാത്രി വൈകി സൈദാപ്പേട്ട കോടതിയില്‍ ഹാജരാക്കി.


Click it and Unblock the Notifications