3ലോഡ് സിഗരറ്റ് കത്തിച്ചു;അച്ഛനും മകനും അറസ്റ്റില്‍
കൊല്ലം: മൂന്ന് ലോഡ് സിഗരറ്റ് കൂട്ടിയിട്ട കത്തിച്ച അച്ഛനും മകനും അറസ്റ്റിലായി. കൊല്ലം ജില്ലയിലെ ചവറ സ്വദേശിളായ രത്‌നാകരന്‍ പിള്ള, മകന്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 30ന് വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വെറ്റമുക്കിന് പടിഞ്ഞാറ് ശ്രീവിലാസം ബംഗ്ലാവില്‍ സാബുലാലിന്റെ പുരയിടത്തിലാണ് ഇവര്‍ അനുമതിയില്ലാതെ സിഗരറ്റ് കൂട്ടിയിട്ട് കത്തിച്ചത്.
സിഗരറ്റ് കമ്പനിയുടെ ജില്ലാതല ഏജന്‍സി ഉടമയാണ് രത്‌നാകരന്‍ പിള്ള. ഗോഡൗണിലുണ്ടായിരുന്ന പഴകിയ സിഗരറ്റ് പാക്കുകളാണ് അച്ഛനും മകനും കൂടി കത്തിച്ചത്.
പുകയുയര്‍ന്ന് സമീപവാസികള്‍ക്ക് ചുമയും മറ്റും അനുഭവപ്പെട്ടതോടെയാണ് പുരയിടത്തിന്റെ ഉടമ സംഭവമറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ പ്രശ്‌നം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേയ്ക്കും രണ്ടുപേരും സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂലൈ 4ന് ഞായറാഴ്ചയാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications