കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ളയ്ക്ക് വീണ്ടും പരോള്‍

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും പരോള്‍ അനുവദിച്ചു. ജയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അലക്‌സാണ്ടര്‍ ജേക്കബ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

30 ദിവസത്തെ സാധാരണ പരോളാണ് അനുവദിച്ചിട്ടുള്ളത്. പൊതുയോഗങ്ങളടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന ഉപാധിയോടുകൂടിയാണ് പരോള്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ബാലകൃഷ്ണപിള്ള ജയിലില്‍നിന്നും പുറത്തുവരും.

പിള്ളയ്‌ക്കൊപ്പം മറ്റ് 60 പേര്‍ക്കുകൂടി പരോള്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര പരോളില്‍ പുറത്തിറങ്ങിയ പിള്ള ജയിലില്‍ തിരിച്ചെത്തിയിട്ട് ഒരുമാസത്തിലേറെയായി. 70 വയസ് പിന്നിട്ടവര്‍ക്ക് ജയിലില്‍ ശിക്ഷ ഇളവുനല്‍കുന്ന വ്യവസ്ഥ ഉപയോഗിച്ച് തനിക്കും ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് പിള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിയമസഭാ സമ്മേളനത്തിനുശേഷം ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

നേരത്തേ പിള്ളിയുടെ ശിക്ഷ ഇളവുചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നും നിയമം അതിന്റെ വഴിയ്ക്കുപോകട്ടെയെന്നുമാണ് യുഡിഎഫ് നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഡിഎഫ് ഇത്തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പിള്ള മകന്‍ ഗണേശിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിയ്ക്കുന്നതുള്‍പ്പെടെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുമെന്നും അഭ്യൂഹം പരന്നിരുന്നു.

English summary
R Balakrishna Pillai, who will be coming out of Poojappura Central Prison here on July 5 on a one month parole, is unlikely to return as the Congressled UDF Government is gearing up to let him free soon after the Assembly session gets over on July 20,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X