പി ശശിയെ പുറത്താക്കിയ കാര്യം സിപിഎം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പാര്‍ട്ടി മുന്‍ സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശിയെ പുറത്താക്കിയെന്ന് സിപിഎം ഔദ്യോഗികമായി അറിയിച്ചു. വാര്‍ത്താക്കുറിപ്പിലാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച സമാപിച്ച സംസ്ഥാന സമിതിയില്‍ ശശിയെ പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും രണ്ടു ദിവസത്തിന് ശേഷമാണ് പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടുന്നത്.
സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. സംസ്ഥാന സമിതിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതായും വാര്‍ത്താക്കുറിപ്പിലുണ്ട്.
പാര്‍ട്ടി നിയോഗിച്ച സമിതിയുടെ അന്വേഷണത്തില്‍ പി ശശി സദാചാരലംഘനം ലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ശിപാര്‍ശയെങ്കിലും സംസ്ഥാന സമിതി ഈ തീരുമാനം വെട്ടിത്തിരുത്തി ശശിയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications