Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ഇ' നിലവറ തുറന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാസാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഇ നിലവറ തുറന്നു പരിശോധന തുടങ്ങി. ആചാരപ്രകാരം 12 മണിക്കു ശേഷം മാത്രമേ തുറക്കാന്‍ കഴിയൂ എന്നതിനാല്‍ ഒരു മണിക്കു ശേഷമാണ് നിലവറ തുറന്നത്.

ശ്രീകോവിലിന്റെ അകച്ചുറ്റില്‍ ഗര്‍ഭഗൃഹത്തിനു പുറത്തായി ശ്രീപത്മനാഭന്റെ ശിരോഭാഗത്ത്, ആദികൃഷ്ണവിഗ്രഹം കിടത്തിയിരിക്കുന്ന തിട്ടയിലാണ് ഇ നിലവറ.

ഈ അറയിലെ കണക്കെടുപ്പുകൂടി പൂര്‍ത്തിയായാല്‍ നിരീക്ഷകസംഘം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. നാലു രഹസ്യഅറകളില്‍നിന്ന് ഇതുവരെ കണ്ടെടുത്ത നിധിശേഖരത്തിന്റെ മൂല്യം ലക്ഷം കോടി രൂപയോട് അടുത്തു.

ഉത്സവ ആവശ്യങ്ങള്‍ക്കും വിശേഷാല്‍ പൂജകള്‍ക്കും മറ്റുമായി വര്‍ഷത്തില്‍ അഞ്ചുതവണയാണ് ഈ അറ തുറക്കുന്നത്. മീനം, തുലാം ഉല്‍സവങ്ങള്‍, മുറജപം, ലക്ഷദീപം, കളഭം തുടങ്ങിയ വിശേഷാല്‍പൂജകള്‍ക്കും എഴുന്നള്ളത്തിനും ചാര്‍ത്താനുള്ള ആഭരണങ്ങളും സാമഗ്രികളുമാണ് നിലവറയില്‍ സൂക്ഷിയ്ക്കാറ്.സ്വര്‍ണകുംഭങ്ങളും വാര്‍പ്പുകളും വിളക്കുകളും മറ്റും ഉത്സവാവശ്യം കഴിഞ്ഞാല്‍ അറകളില്‍ തിരികെ വയ്ക്കുകയാണു പതിവ്.

ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയുള്ള സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി രാവിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+