തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് അച്യുതന്റെ പരാതി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നുവെന്നാരോപിച്ച് കെ അച്യുതന്‍ എംഎല്‍എ വക്കം പുരുഷോത്തമന്‍ കമ്മിറ്റിയ്ക്ക് പരാതി നല്‍കി.
ചിറ്റൂരില്‍ നിന്നായിരുന്നു അച്യുതന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ഡിസിസി സെക്രട്ടറിയും ഡിസിസി അംഗവുമാണ് തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചതെന്നു അച്യുതന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
ചില മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച കമ്മിറ്റിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും കെ അച്യുതന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി പരിശോധിക്കാനായിട്ടാണ് കെപിസിസി വക്കം പുരുഷോത്തമന്‍ കമ്മിറ്റിയെ നിയോഗിച്ചത്.












Click it and Unblock the Notifications