കോതമംഗലം പീഡനം; പത്താംക്ലാസുകാരന്‍ പിടിയില്‍
കോതമംഗലം: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മുതിര്‍ന്നവര്‍ക്കു കാഴ്ചവയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്ത പതിനാറുകാരനായ വിദ്യാര്‍ഥി പിടിയില്‍.
പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും പിന്നീട് മുതിര്‍ന്നവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനു കൂട്ടുനില്‍ക്കുകയുമായിരുന്നു. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് ജൂവൈനല്‍ കോടതിയില്‍ ഹാജരാക്കി. പീഡനത്തിനു വിധേയയാക്കാന്‍ വിനിയോഗിച്ച ടാറ്റാ സുമോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവിന്റെ സമ്മതത്തോടെ പന്ത്രണ്ടിലധികം പേര്‍ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദാലി, ബുര്‍ഹാന്‍, ഷാഹുല്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications