എസ്എഫ്‌ഐ-കെഎസ്‍യു സംഘര്‍ഷം;3 പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ സംഘര്‍ഷം. കെഎസ്‌യു-എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു. ശ്രീകാര്യം സ്വദേശി നസീബ് (21), കഴക്കൂട്ടം സ്വദേശി സുമിന്‍ (20), കോഴിക്കോട് സ്വദേശി റെനിത് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.
രാവിലെ കോളേജില്‍ കെ.എസ്.യുവിന്റെ യൂണിറ്റ് ഉദ്ഘാടനം നടക്കുകയായിരുന്നു. ഇതിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. കുത്തേറ്റവര്‍ ഏത് സംഘടനയില്‍പ്പെട്ടവരെന്ന് അറിവായിട്ടില്ല.
തങ്ങള്‍ക്ക് ഒരു സംഘടനയുമായും ബന്ധമൊന്നുമില്ലെന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിക്കുന്നില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോക്കി സ്റ്റിക്കുകളും മറ്റുമായി ഏതാനും വിദ്യാര്‍ഥികളെ താമസസ്ഥലത്തെത്തി എത്തി ഒരു സംഘം അക്രമിച്ചിരുന്നു. എന്നാലിതുമായി തിങ്കളാഴ്ചത്തെ അക്രമത്തിന് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications