ബി നിലവറ തുറക്കാന്‍ വിദഗ്ധരുടെ സഹായം തേടും

പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഈ നിലവറ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല. നിലവറയ്ക്കുള്ളില്‍ ഉരുക്കിന്റെ മറസ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അറ സീല്‍ വച്ച് വീണ്ടും പൂട്ടുകയായിരുന്നു. ഉരുക്ക് മറ പൊളിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം തേടുന്നതിനാണ്തീരുമാനം മാറ്റിയത്.
ബി അറയ്ക്കുള്ളില്‍ എ അറയില്‍ കണ്ടപോലെ അമൂല്യരത്‌നങ്ങളും ആഭരണ ശേഖരവുമുണ്ടെന്നാണ് കരുതപ്പെടുന്നത്. അറയുടെ സുരക്ഷസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വലിയൊരു വിഭാഗമാളുകള്‍ ഇത് പറയുന്നത്.
എന്നാല്‍ പൂജയ്ക്കുപയോഗിക്കുന്ന സാമഗ്രികളും വെള്ളി പാത്രങ്ങളും ആഭരണങ്ങളും മാത്രമേയുള്ളുവെന്ന് കരുതുന്നവരുമുണ്ട്. ഉരുക്ക് അറ തുറക്കുന്നത് കടലിലേക്ക് ഇറങ്ങുന്ന തുരങ്കത്തിലേക്കായിരിക്കുമെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്.












Click it and Unblock the Notifications