ശ്രേയാംസിന്റെ ഭൂമിയിലേയ്ക്ക് ആദിവാസി മാര്‍ച്ച്
വയനാട്: എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ കാപ്പിത്തോട്ടത്തിലേയ്ക്ക് ആദിവാസികള്‍ മാര്‍ച്ച് നടത്തി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഎം പ്രവര്‍ത്തകരും ആദിവാസികളും കൃഷ്ണഗിരിയിലെ ഭൂമിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രനാണ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്.
ഭൂമിയില്‍ കയറി കുടില്‍ കെട്ടി പ്രതിഷേധിക്കാന്‍ ആലോചിയ്ക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എന്നാല്‍ ഭുമി തിരിച്ചു പിടിയ്ക്കാനുള്ള ശ്രമം മൂന്നു മാസത്തിനകം തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എ കൈവശം വച്ചിരിയ്ക്കുന്ന 16 ഏക്കര്‍ ഭൂമി സര്‍ക്കാറിനു വിട്ടു കൊടുക്കണമെന്ന സിംഗിള്‍ ബഞ്ച് വിധി സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചിരുന്നു.












Click it and Unblock the Notifications