കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ജുന്റെ പരിശീലനം; സച്ചിന്‍ തിരക്കിലാണ്

  • By Super
Google Oneindia Malayalam News

Sachin and Arjun
ലണ്ടന്‍: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്രിട്ടനിലും തിരക്കിലാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ഒരു ഭാവിവാഗ്ദാനത്തെ വാര്‍ത്തെടുക്കുന്ന തിരക്കിലാണ് സച്ചിന്‍.

മകന്‍ അര്‍ജുന്‍ ഇപ്പോള്‍ കാര്യമായ ക്രിക്കറ്റ് പരിശീലനത്തിലാണ്. അര്‍ജുന്‍ പരിശീലനം നടത്തുന്ന എംസിസി ക്രിക്കറ്റ് അക്കാദമിയില്‍ സ്ഥിരമായി സച്ചിനുമെത്തുന്നുണ്ട്. പതിനൊന്നുകാരനായ അര്‍ജുന് ബാറ്റിങ് ടിപ്‌സുകള്‍ നല്‍കലാണ് സച്ചിന്റെ പ്രധാന ജോലി.

അര്‍ജുനൊപ്പം പരിശീലനം നേടുന്ന മറ്റ് കുട്ടികള്‍ക്കും സച്ചിന്‍ ചില കളിവേലകള്‍ പറഞ്ഞുകൊടുക്കുന്നുണ്ടത്രേ. ക്ലബ്ബിലെ ആജീവനാന്ത അംഗമായ സച്ചിന്‍ ഇതിനടുത്തായി നേരത്തേ സ്വന്തമാക്കിയ ഫ്ലാറ്റിലാണ് കുടുംബത്തിനൊപ്പം താമസിക്കുന്നത്. സച്ചിന്‍ മിക്കവാറും സമയങ്ങളില്‍ മകനും മകള്‍ സാറയ്ക്കുമൊപ്പം ക്ലബ്ബിലെത്താമെന്ന് അധികൃതര്‍ പറയുന്നു.

അര്‍ജുനെ പരിശീലിപ്പിക്കുന്ന ജോലി കഴിഞ്ഞാല്‍പ്പിന്നെ സച്ചിന്റെ ശ്രദ്ധ മുഴുവന്‍ ബ്രിട്ടനിലെ വിഞ്ചെസ്റ്ററില്‍ തുടങ്ങുന്ന ബിസിനസിന്റെ കാര്യങ്ങളിലാണ്. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയിടുള്ള വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ക്ലബ്ബാണ് ഇത്.

കുറച്ചുനാളായി ലണ്ടനിലുള്ള സച്ചിന്‍ വിമ്പിള്‍ഡണ്‍ മത്സരത്തിനെത്തുകയും റോജര്‍ ഫെഡററുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

English summary
A new business venture and imparting batting tips to son Arjun are the two things that Sachin Tendulkar is currently focussing on before he starts concentrating on the upcoming England series
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X