16കാരിയെ കാറിനുള്ളില്‍ 6 മണിക്കൂര്‍ പീഡിപ്പിച്ചു
ദില്ലി വടക്കന്‍ ദില്ലിയില്‍ പതിനാറുകാരിയെ സഹോദരന്റെ സുഹൃത്തുള്‍പ്പെടെ മൂന്ന് കൗമാരക്കാര്‍ ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ ആറ് മണിക്കൂര്‍ പീഡിപ്പിച്ചു.
തിരക്കുള്ള സ്ഥലത്തു നിന്നും പെണ്‍കുട്ടിയെ സംഘം ബലമായി വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതിന് ശേഷമാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
വാഹനത്തിനുള്ളില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. വാഹനത്തിന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചപ്പോഴൊക്കെ പെണ്‍കുട്ടിയെ യുവാക്കളില്‍ ഒരാള്‍ സിഗരറ്റ് വെച്ച് പൊള്ളിയ്ക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജൂണ്‍ 27നാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ആദ്യം കേസെടുത്തില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications