Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ പ്ലസ് ''ഇന്‍വിറ്റേഷന്‍' വില്ലനോ?

google plus
ദില്ലി: കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരാണ് പലരും. വെബ് ലോകത്തും ഇത്തരത്തിലുള്ളവര്‍ കുറവല്ല. വെബ് ലോകത്ത് നടക്കുന്ന പല തട്ടിപ്പിലും വളരെയെളുപ്പം ചെന്ന് ചാടുന്നത് ഇവരായിരിയ്ക്കും.

ഗൂഗിള്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിറക്കിയപ്പോള്‍ അതില്‍ മെമ്പറാകാന്‍ നെറ്റിസണ്‍സിന്റെ ഇടിയായിരുന്നു. തത്കാലത്തേയ്ക്ക് തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രമെ അനുവദിക്കൂ എന്ന ഗൂഗിളിന്റെ പ്രഖ്യാപനം കൂടി വന്നതോടെ തള്ളിക്കയറ്റം അതിശക്തമായി. കടയില്‍ ആളുവരാതാകുമ്പോള്‍ ചില കച്ചവടക്കാര്‍ 'സ്‌റ്റോക്കുകള്‍ പരിമിതം' എന്ന ബോര്‍ഡ് തൂക്കുന്നതു പോലുളള തന്ത്രമാണ് ഗൂഗിള്‍ പയറ്റുന്നതെന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിരുന്നു.

കാര്യമെന്തായാലും ഗുഗിള്‍ പ്ലസിന്റെ ഇന്‍വിറ്റേഷന്‍ കണ്ട മാത്രയില്‍ ക്ലിക്കു ചെയ്ത ചിലര്‍ എത്തിപ്പെട്ടത് വയാഗ്ര പോലുള്ള മരുന്നുകള്‍ വില്‍ക്കുന്ന ഒരു ഫാര്‍മസി വെബ്‌സൈറ്റിലാണ്. പിന്നീടാണ് ഗുഗിള്‍ പ്ലസില്‍ കയറിയും സൈബര്‍ കുറ്റവാളികള്‍ വിളയാടാന്‍ തുടങ്ങിയെന്നു മനസ്സിലാക്കിയത്. എന്തായാലും ഗൂഗിള്‍ പ്ലസില്‍ കേറാന്‍ അമിതവേശം കാണിക്കുന്നവര്‍ അല്പമൊന്നു സൂക്ഷിക്കുന്നതു നന്നായിരിക്കും. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടന്നാണല്ലോ പ്രമാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+