മുരളി ദേവ്‌റ രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍

പെട്രോളിയം ഖനനത്തിന് കരാര്‍ നല്‍കിയതില്‍ മുരളി ദേവ്‌റ ക്രമക്കേട് നടത്തിയെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജിയെന്ന് സൂചനകളുണ്ട്.
രാജിക്കത്ത് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കു കൈമാറി. മകനും ദക്ഷിണ മുംബൈയില്‍ നിന്നുളള എംപിയുമായ മിലിന്ദ് ദേവ്‌റയെ സഹമന്ത്രിയാക്കണമെന്നും മുരളി ദേവ്‌റ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു. രണ്ടാം തവണയാണ് മിലിന്‍ഡ് ഇവിടെ നിന്ന് എം.പിയായത്.
2006 മുതല്‍ 2008വരെയുള്ള കാലയളവില്‍ മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയായിരിക്കെ കൃഷ്ണ ഗോദാവരി തടത്തില്‍ പെട്രോളിയം ഖനനത്തിന് നിയമം മറികടന്ന് റിലയന്‍സിന് അനുമതി നല്‍കിയതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതാണ് രാജിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് പ്രമുഖ ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
രാജിക്കത്ത് ഒരാഴ്ച മുമ്പ് തന്നെ യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ രാജി സംബന്ധിച്ച് മുരളി ദേവ്‌റയോ സോണിയാ ഗാന്ധിയോ, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications