സംസ്ഥാനത്ത് ലോഡ്‍ഷെഡിങിന് സാധ്യത

താല്‍ചര്‍ വൈദ്യുതിനിലയത്തിലെ ഉല്‍പാദനം മലിനീകരണപ്രശ്‌നം മൂലം മുടങ്ങിയ സാഹചര്യത്തിലാണിത്. എന്‍ടിപിസിയ്ക്ക് ഒറീസ്സയിലെ മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നിലയത്തിലെ രണ്ടുയൂണിറ്റുകള്‍ അടച്ചിരുന്നു. രണ്ടുയൂണിറ്റുകള്‍ ചൊവ്വാഴ്ച അടയ്ക്കും. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിന്് 440 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണമോയെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെഎസ്ഇബി ഉന്നതതല യോഗം ഉടന്‍ ചേരും.












Click it and Unblock the Notifications