കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം മുടക്കിയ യുവതി ഇനി കാമുകനൊപ്പം

  • By Nisha Bose
Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് കഴിഞ്ഞ ദിവസം വരനെ താലികെട്ടാന്‍ സമ്മതിയ്ക്കാതിരുന്ന യുവതി ഇനി കാമുകനൊപ്പം ജീവിയ്ക്കും. തിങ്കളാഴ്ച ഉച്ചയോടെ കാമുകനൊപ്പം പുതുപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ യുവതി സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നല്‍കി.

കോട്ടയം വടവാതൂര്‍ സ്വദേശിയായ യുവാവുമായി കഴിഞ്ഞ എട്ടു വര്‍ഷമായ് യുവതി പ്രണയത്തിലായിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിയായ യുവതിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ക്ക് മുന്‍പെ അറിയാമായിരുന്നു.

എന്നാല്‍ വ്യത്യസ്ത മതത്തില്‍പെട്ട ആളായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തിനെതിരായിരുന്നു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് കാമുകന്‍ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതി നല്‍കിയ സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കണ്‍സ്ട്രക്ഷന്‍ കമ്പനി സൂപ്പര്‍വൈസറാണ് യുവാവ്.

English summary
The bride step down from Mandapa and denied to marry the proposed groom will live with her lover. Both applied for marriage registration according to special marriage act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X