നിധിയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് രാജകുടുംബം

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബത്തിലെ രണ്ടാമത്തെ മുതിര്‍ന്ന അംഗം മൂലം തിരുനാള്‍ രാമവര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുമ്പോഴായിരിക്കും രാജകുടുംബം കോടതിയോട് ഈ ആവശ്യമുന്നയിക്കുക. കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പ് വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് രാജകുടുംബത്തിന്റെ ആവശ്യം.
അതിനിടെ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു പരിശോധിക്കാനായി സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകന്‍ ജസ്റ്റിസ് സിഎസ് രാജന്‍ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ അഡ്വ. ടിപി.സുന്ദരരാജന്‍ അറിയിച്ചു. നിരീഷകന്റെ നടപടി നിയമലംഘനാണെന്നും നിലവറയില്‍ നിന്ന് ഒന്നും മോഷണം പോയില്ലെന്ന് അദ്ദേഹത്തിനെ എങ്ങിനെ പറയാനാകുമെന്നും സുന്ദരരാജന്‍ ചോദിച്ചു. ടി.പി.സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീംകോടതി പത്മമനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് കണക്കെടുക്കാന്‍ ഉത്തരവിട്ടത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വന്‍നിധിശേഖരത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിലെ ക്വിക്ക് റിയാക്ഷന്‍ ടീമാണ് ക്ഷേത്രത്തിന്റെ സുരക്ഷ ഏറ്റെടുത്തത്.












Click it and Unblock the Notifications