കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൃഷ്ടികള്‍ ഇല്ലാതാക്കാന്‍ ഹുസൈന്‍ ആഗ്രഹിച്ചിരുന്നു

  • By Nisha Bose
Google Oneindia Malayalam News

MF Hussain
ലണ്ടന്‍: മരിക്കുന്നതിനു മുന്‍പ് തന്റെ സൃഷ്ടികള്‍ നശിപ്പിച്ചു കളയാന്‍ പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ എംഎഫ് ഹുസൈന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ മകനായ ഉവൈസാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പിതാവ് ഒരിക്കലുമൊരു യാഥാസ്ഥിതികനായിരുന്നില്ലെന്നും ഉവൈസ് പറഞ്ഞു.

അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ജനങ്ങളുടെ മനസ്സില്‍ എപ്പോഴും നിലനില്‍ക്കുമെന്നും ഉവൈസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി പിതാവിനെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു ഉവൈസ്. ' ലെറ്റേഴ്‌സ് ടു മൈ സണ്‍ എബൗട്ട് മൈ ഫാദര്‍' എന്നു പേരിട്ടിരിയ്ക്കുന്ന ഡോക്യുമെന്ററി ഈ വര്‍ഷം അവസാനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

എംഎഫ് ഹുസൈനെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കാനും ഉവൈസിനു പദ്ധതിയുണ്ട്. മിര്‍ച്ച് മസാല ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിയ്ക്കും ഇതിന്റെ നിര്‍മ്മാണം.

ജൂണ്‍ ഒന്‍പതിന് ലണ്ടനിലെ റോയല്‍ ബ്രോംടന്‍ ആശുപത്രിയിലായിരുന്നു ചിത്രകലാ രംഗത്തെ കുലപതിയായിരുന്ന എംഎഫ് ഹുസൈന്റെ അന്ത്യം.

English summary
Husain's younger son Owais told us was rarer still – that his father wanted to destroy all his works before dying. Talking about how interesting it'd be to see him the way in which his father went down in the pages of history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X