നിധിവിവരം പുറത്തുവിട്ടതില്‍ കോടതിയ്ക്ക് അതൃപ്തി

പരിശോധനാ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ സുപ്രീംകോടതി നിരീക്ഷകന്‍ സി.എസ്. രാജന്റെ നടപടിയിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചു.
ക്ഷേത്രത്തിലെ നിലവറികളില്‍ കണ്ട പല വിവരങ്ങളും സിഎസ് രാജന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ നിധിയെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളും അദ്ദേഹം നടത്തിയിരുന്നു.
ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ എങ്ങനെ സൂക്ഷിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഈ സമിതിയംഗങ്ങളുടെ കൂടി സാന്നിധ്യത്തില്‍ വേണം പരിശോധനയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications