മക്കള്‍ പൂട്ടിയിട്ട വീടിന് തീപിടിച്ച് അമ്മ മരിച്ചു

മരുമകന്‍ ഉദയഭാനുവിനും മകള്‍ വത്സലയ്ക്കുമൊപ്പം താമസിച്ചു വരികയായിരുന്നു ഇവര്‍. ഓര്‍മ്മക്കുറവുള്ള ചെല്ലമ്മ വീടിനു പുറത്തിറങ്ങിപ്പോകാതിരിയ്ക്കാന്‍ ഉദയഭാനുവും വത്സലയും വീട് പുറത്തു നിന്ന് പൂട്ടി പുറത്തു പോയ സമയത്താണ് തീ പിടുത്തമുണ്ടായത്. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട അയല്‍ക്കാര്‍ ചെല്ലമ്മയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതെ തുടര്‍ന്ന് ചിലര്‍ അടുക്കള വാതില്‍ പൊളിച്ച് അകത്തു കയറിയെങ്കിലും ചെല്ലമ്മ മരിച്ചു കഴിഞ്ഞിരുന്നു.
മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ചെല്ലമ്മ നേരത്തെ രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications